MALLU CAREER POINT
June 18, 2025 at 02:28 AM
സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നു രാജ്യത്ത് സിവില്‍ ഡിഫന്‍സിന്റെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും പരിശീലനം നല്‍കുന്നതിനുമായി ആലപ്പുഴ ജില്ലയില്‍ നിന്നും 360 സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നു. ദുരന്തമുഖത്തും സന്നദ്ധ പ്രവര്‍ത്തനത്തിനും താല്പര്യമുള്ള 18 വയസിന് മുകളില്‍ പ്രായമുളളവർക്ക് ഇതിലേക്കായി രജിസ്റ്റര്‍ ചെയ്യാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അഗ്‌നിരക്ഷാ വകുപ്പ് ഏഴു ദിവസത്തെ പരിശീലനം നല്‍കും. വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ്, ഐഡി കാര്‍ഡ് എന്നിവയും നല്‍കും. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സിവില്‍ ഡിഫന്‍സില്‍ അംഗമാകാവുന്നതാണ്. ഇവർക്ക് പരിശീലന കാലയളവിലും സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ദിവസങ്ങളിലും പ്രത്യേക ആകസ്മിക അവധിക്ക് അര്‍ഹതയുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സമീപത്തെ അഗ്നിരക്ഷാ നിലയവുമായി ബന്ധപ്പെടുക.അംഗമാകുന്നതിന് civildefencewarriors.gov.in എന്ന പോര്‍ട്ടല്‍ മുഖേനയോ CD warr-iors എന്ന വെബ് ആപ്പ് മുഖേനയോ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും പുതുതായി രജിസ്റ്റര്‍ ചെയ്യുന്നവരും, ചേരാന്‍ ആഗ്രഹിക്കുന്ന എല്ലാ മുന്‍സൈനികരും ഈ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോൺ: 0477 2251211

Comments