
Mahatma Gandhi University, Kottayam, Kerala, INDIA
June 11, 2025 at 06:49 AM
*തൊഴിലധിഷ്ഠിത ഇന്‍സ്ട്രുമെന്റേഷന്‍ കോഴ്‌സ് ; ജൂണ്‍ 15 വരെ അപേക്ഷിക്കാം*
മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ
ഇന്റര്‍ യൂണിവേഴ്‌സിറ്റി ഇന്‍സ്ട്രുമെന്റേഷന്‍ സെന്റര്‍ നടത്തുന്ന
അഡ്വാന്‍സ്ഡ് അനലിറ്റിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ ആന്റ് അനാലിസിസ് എന്ന തൊഴിലധിഷ്ഠിത ഇന്‍സ്ട്രുമെന്റേഷന്‍ കോഴ്‌സില്‍ പ്രവേശനത്തിന് ജൂണ്‍ 15 വരെ അപേക്ഷിക്കാം.
ഭക്ഷ്യ, ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായ മേഖലകളിലെ ഗുണനിലവാര നിയന്ത്രണവുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് ആവശ്യമായ വൈദഗ്ധ്യം നേടാന്‍ സഹായകമായ കോഴ്‌സിന്റെ ദൈര്‍ഘ്യം ആറു മാസമാണ്. കോഴ്സിന്റെ ഭാഗമായി വ്യവസായ മേഖലയില്‍ പരിശീലനം നല്‍കും.
രാജ്യത്തെ മുന്‍നിര ഫുഡ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍ ലാബുകളുടെ പ്ലേസ്‌മെന്റ് ഡ്രൈവും ഉണ്ടാകും.
ഫോണ്‍ - 94474 91686 . ഇമെയില്‍ -þ[email protected]
😮
1