Mahatma Gandhi University, Kottayam, Kerala, INDIA
Mahatma Gandhi University, Kottayam, Kerala, INDIA
June 19, 2025 at 08:03 AM
*എംജിയു യുജിപി; മേജര്‍ സ്വിച്ചിംഗും കോളജ് മാറ്റവും ജൂണ്‍ 21 വരെ* മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ 2024 -2025 അഡ്മിഷന്‍ നാലു വര്‍ഷ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളിലെ വിദ്യാര്‍ഥികള്‍ക്ക് ജൂണ്‍ 21 വരെ മേജര്‍ സ്വിച്ചിംഗിനും കോളജ് മാറ്റത്തിനും അവസരം. വിദ്യാര്‍ഥികള്‍ സ്റ്റുഡന്‍റ്സ് പ്രൊഫൈലിലിലെ യൂസര്‍ ഐഡിയും പാസ് വേഡും ഉപയോഗിച്ച് എംജിയു യുജിപി പോര്‍ട്ടലില്‍(https://edp.mgu.ac.in/) ലോഗിന്‍ ചെയ്താണ് ഓപ്ഷന്‍ തിരഞ്ഞെടുക്കേണ്ടത്. ഒരു വിദ്യാർഥിക്ക് പരമാവധി പന്ത്രണ്ട് ഓപ്‌ഷനുകൾ നൽകാം. മാനേജ്‌മെന്‍റ്, കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകളുള്ള മേജറുകളിലേക്കും ഈ സമയപരിധിയില്‍ ഓപ്ഷന്‍ നല്‍കാനാകും. ജൂണ്‍ 24ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. തുടര്‍ന്ന് ജൂണ്‍ 24 മുതല്‍ 26 വരെ വിദ്യാര്‍ഥികള്‍ക്ക് മേജര്‍ സ്വിച്ചിംഗും കോളജ് മാറ്റവും ഓണ്‍ലൈനില്‍ കണ്‍ഫേം ചെയ്യാം. മാനേജ്‌മെന്‍റ് ക്വാട്ട റാങ്ക് ലിസ്റ്റ് ജൂണ്‍ 27നാണ് പ്രസിദ്ധീകരിക്കുക. ഈ വിഭാഗത്തില്‍ ജൂണ്‍ 28ന് സ്വിച്ചിംഗ് കണ്‍ഫര്‍മേഷന്‍ നടത്താം. https://youtu.be/Y7rRb1Aq4XI
👍 👋 3

Comments