
District Collector Kannur
May 31, 2025 at 02:04 PM
പ്രിയപ്പെട്ട തളിപ്പറമ്പ് റവന്യൂ ഡിവിഷണൽ ഓഫീസർ ശ്രീ.ടി വി രഞ്ജിത്ത് റവന്യൂ വകുപ്പിൽ നിന്നും പടിയിറങ്ങി.....
1990 ൽ എറണാകുളം ജില്ലയിൽ എൽ ഡി ക്ലാർക്കായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം ഏറണാകുളം, കോഴിക്കോട്, ഇടുക്കി, കണ്ണൂർ ജില്ലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. തഹസിൽദാരായി തലശ്ശേരിയിലും വടകരയിലും ഡെപ്യൂട്ടി കലക്ടറായി ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും പ്രവർത്തിച്ചു.
കണ്ണൂരിൽ ഡെപ്യൂട്ടി കലക്ടർ ആയിരിക്കെ സർക്കാരിൻ്റെ മുൻഗണനാ പദ്ധതികളിൽ ഉൾപ്പെട്ട ദേശീയപാത, കിൻഫ്ര വ്യവസായ പാർക്ക്, കണ്ണൂർ തെക്കി ബസാർ ഫ്ലൈ ഓവർ , കൂത്ത്പറമ്പ റിംഗ് റോഡ്, പാലയാട് സിനിമാ തീയേറ്റർ സമുച്ചയം, AKG സ്മൃതി മണ്ഡപം തുടങ്ങിയ പദ്ധതികൾക്ക് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കൽ പ്രവൃത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്യുന്നതിന് നേതൃത്വം നൽകിയിട്ടുണ്ട്.
2024 ആഗസ്റ്റിൽ തളിപ്പറമ്പ അർ ഡി ഒ ആയി ചുമതലയേറ്റ ശേഷം അദ്ദേഹം ചുരുങ്ങിയ കാലയളവിൽ ഭക്ഷ്യ സുരക്ഷ നിയമ പ്രകാരം 50 തിലധികം കേസുകളും വയോജനങ്ങളുടെ ക്ഷേമത്തിനായുള്ള നിയമ പ്രകാരം 100 ലധികം കേസുകളും സബ് ഡിവിഷണൽ മജിസ്ട്രേറ്റ് എന്ന നിലയിൽ 838 എം സി കേസുകളും തീർപ്പാക്കിയിട്ടുണ്ട്.
തന്നിലർപ്പിതമായ ഉത്തരവാദിത്വങ്ങളെ കുറിച്ച് നല്ല ബോധ്യമുള്ള ശ്രീ.രഞ്ചിത്ത് കഠിനാദ്ധ്വാനത്തിലൂടെയും അർപ്പണബോധത്തിലൂടെയും നടത്തിയ സേവനങ്ങൾ സ്തുത്യർഹമാണ്.
സൗമ്യമായ പെരുമാറ്റം കൊണ്ടും മാന്യമായ ഇടപെടലുകൾ കൊണ്ടും ജനകീയനായ ശ്രീ.രഞ്ജിത് എല്ലാവരുടെയും ഹൃദയങ്ങളിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്.
ഈ അവസരത്തില്‍ അദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.
#collectorknr #wearekannur #bestwishes

👍
❤️
😢
🙏
😂
56