District Collector Kannur
June 5, 2025 at 02:33 PM
*തണലേകിയവർക്കൊപ്പം കരുതലോടെ ഇത്തിരി നേരം*
മാതാപിതാക്കൾക്കും മുതിർന്ന പൗരന്മാർക്കും എതിരെയുള്ള അതിക്രമങ്ങൾക്ക് പ്രതിരോധമായി യുവതയുടെ മറുപടി മൊബൈൽ ഫോട്ടോഗ്രാഫിയിലൂടെ
*ജൂൺ 15 വേൾഡ് എൽഡർ അബ്യൂസ് അവയർനെസ്സ് ദിനാചാരണ പരിപാടി യുടെ ഭാഗമായി കണ്ണൂർ ജില്ലാ ഭരണകൂടത്തിന്റയും സാമൂഹ്യ നീതി ഓഫീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തുന്ന മൊബൈൽ ഫോട്ടോഗ്രാഫി മത്സരം*
മത്സര നിബന്ധനകൾ
1.സ്വന്തം അപ്പൂപ്പൻ (ഗ്രാൻഡ് ഫാദർ) അല്ലെങ്കിൽ അമ്മൂമ്മയോടൊപ്പം (ഗ്രാൻഡ് മദർ )ചെലവഴിച്ച ഏറ്റവും മനോഹരമായ ജീവിത മുഹൂർത്തം മൊബൈൽ ക്യാമറയിൽ ഒപ്പിയെടുത്ത് 11-06-2025 ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി ഇമെയിൽ വഴി മത്സരത്തിനായി അയക്കുക.
2.മത്സരത്തിനായി സമർപ്പിക്കുന്ന ഫോട്ടോ മൊബൈൽ ഫോണിൽ നിന്ന് മാത്രം എടുത്തത് ആവണം. ഫോട്ടോയിൽ യാതൊരു വിധ എഡിറ്റിംങ്ങും നടത്താൻ പാടുള്ളതല്ല.
3.പ്രൊഫഷണൽ ക്യാമറകൾ ഉപയോഗിച്ചുള്ള ഫോട്ടോകൾ മത്സരത്തിനായി പരിഗണിക്കുന്നതല്ല
4.മത്സരത്തിനായി അയക്കുന്ന ഫോട്ടോകൾ *2025 ജൂൺ മാസം* എടുത്തതായിരിക്കണം. ഫോട്ടോയോടൊപ്പം എടുത്ത തീയ്യതി മനസിലാക്കുന്നതിനായി "time & date" എന്ന ഓപ്ഷൻ ചേർത്ത് ഫോട്ടോ എടുക്കേണ്ടതാണ്. അല്ലെങ്കിൽ ഫോട്ടോയുടെ "details" എന്ന ഓപ്ഷൻ ഓപ്പൺ ആക്കി screen ഷോട്ട് കൂടി ചേർത്ത് അയക്കേണ്ടതാണ്
5.ഏറ്റവും മികച്ച മൂന്ന് എൻട്രികൾക്ക് 16-06-2024 നു നടക്കുന്ന വേൾഡ് എൽഡർ അബ്യൂസ് ജില്ലാ തല ബോധവത്കരണ പരിപാടിയിൽ വെച്ച് വിജയികൾക്ക് സമ്മാനം നൽകും.
6. സമ്മാനം ലഭിച്ച ഫോട്ടോകൾ കണ്ണൂർ ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിക്കും.
7.മത്സരാർഥിയുടെ പേര് പഠിക്കുന്ന സ്കൂൾ /കോളേജിന്റെ പേര് പഠിക്കുന്ന ക്ലാസ്സ്, ബന്ധപെടാനുള്ള ഫോൺ നമ്പർ എന്നിവ മത്സര സെൽഫിയോടൊപ്പം ഇ മെയിലിൽ ഉള്ളടക്കം ചെയ്യണം.
8) മത്സര എൻട്രികൾ അയക്കേണ്ട ഇമെയിൽ വിലാസം [email protected]
#collectorknr #wearekannur #sjd
👍
❤️
🙏
😂
😮
🔥
44