
District Collector Kannur
June 9, 2025 at 05:40 AM
*കണ്ണൂർ ജില്ലാ കലക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാം (DCIP) 2025 - ബാച്ച് 4*
ബിരുദധാരികളായ യുവതീ-യുവാക്കൾക്ക് കണ്ണൂർ ജില്ലാ ഭരണകൂടത്തോടൊപ്പം പ്രവർത്തിക്കുന്നതിനുള്ള അവസരമാണ് ജില്ലാ കലക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാം (DCIP) ഒരുക്കുന്നത്. മികച്ച കരിയർ വളർച്ചയ്ക്കും വ്യക്തിഗത വികാസത്തിനും മുതൽകൂട്ടാകുന്ന രീതിയിലാണ് ഇന്റേൺഷിപ്പ് പ്രോഗ്രാം ക്രമീകരിച്ചരിക്കുന്നത്.
ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളുടെ ഭാഗമായി പ്രവർത്തിക്കാനും അതുവഴി സർക്കാർ സംവിധാനത്തെക്കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാട് നേടുന്നതിനും ഡിസിഐപി വഴി ഒരുക്കും. ഇന്റേൺഷിപ്പിന്റെ ഭാഗമാകാൻ താത്പര്യമുള്ളവർ https://tinyurl.com/dcipknrbatch4 ഈ ലിങ്കിൽ ക്ലിക്ക് ചെയ്തിനുശേഷം ഓൺലൈനായി അപേക്ഷ പൂരിപ്പിച്ച് നൽകേണ്ടതാണ്.
2025 ജൂൺ 18-ാം തീയതിക്കകം അപേക്ഷ സമർപ്പിക്കണം. നാല് മാസമാണ് ഇന്റേൺഷിപ്പിന്റെ കാലാവധി. സ്റ്റൈപ്പ്ന്റ് ഉണ്ടായിരുക്കുന്നതല്ല. വിശദ വിവരങ്ങൾക്ക് മേൽ പരാമർശിച്ച ലിങ്ക് സന്ദർശിക്കുക (അപേക്ഷാ ഫോറം, ഡിസിഐപി ഇന്റേൺഷിപ്പിന്റെ കൂടുതൽ വിശദമായ വിവരങ്ങൾക്ക് എന്നിവ ലഭ്യമാണ്).
വിശദവിവരങ്ങൾ കൃത്യമായി വായിച്ചു മനസിലാക്കിയതിന് ശേഷം മാത്രം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
മേൽ പരാമർശിച്ച വിവരങ്ങൾ പരിശോധിച്ചതിന് ശേഷം എന്തെങ്കിലും വ്യക്തത ആവശ്യമുണ്ടെങ്കിൽ മാത്രം 9497715811, 0497-2700243 നമ്പറുകളിലോ [email protected] എന്ന ഇമെയിലിൽ വിലാസത്തിലോ ബന്ധപ്പെടാം.
#collectorknr #wearekannur #dcipkannur #dcipknrbatch4 #empoweringyouth

👍
😢
❤️
🙏
15