District Collector Kannur
                                
                            
                            
                    
                                
                                
                                June 19, 2025 at 01:22 PM
                               
                            
                        
                            സ്മാർട് ലാൻഡ് ഗവേണനൻസ് പ്രമേയമാക്കി കേരള സർക്കാരിന്റെ റവന്യൂ, സർവെ, ഭൂരേഖാ വകുപ്പുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ഭൂമി ദേശീയ കോൺക്ലേവ് ജൂൺ 25 മുതൽ 28 വരെ തിരുവനന്തപുരത്ത് നടക്കും. ജൂൺ 25ന് തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. ജൂൺ 26, 27 ദിവസങ്ങളിൽ കോവളത്തെ ഉദയ് സമുദ്ര ഹോട്ടലിൽ കോൺക്ലേവും 28ന് ഫീൽഡ് സന്ദർശനവും നടക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള റവന്യൂ വകുപ്പ് മന്ത്രിമാരും റവന്യൂ-സെറ്റിൽമെൻറ് കമ്മിഷണർമാരും സർവെ ഡയറക്ടർമാരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ഉദ്ഘാടനച്ചടങ്ങിലും കോൺക്ലേവിലും പങ്കെടുക്കും.
കോൺക്ലേവിൽ രണ്ടു ദിവസങ്ങളിലായി ലാന്റ് ഗവേണൻസിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും അനുഭവങ്ങളും കേരളത്തിന്റെ നേട്ടങ്ങളുടെ വെളിച്ചത്തിൽ വിവിധ സെഷനുകളിലായി പങ്കുവയ്ക്കും. അന്തർദ്ദേശീയ, ദേശീയ തലത്തിൽ ഈ രംഗത്തെ വിദഗ്ദ്ധരും സെഷനുകളിൽ പങ്കെടുക്കും. കേരളത്തിന്റെ ‘എന്റെ ഭൂമി’ പോർട്ടൽ അടക്കമുള്ള വിപ്ലവാത്മകമായ നേട്ടങ്ങളെ ലോകത്തിനു മുമ്പിലും ദേശീയ തലത്തിലും ഉയർത്തിക്കാട്ടുന്നതോടൊപ്പം രണ്ടാം ഭൂപരിഷ്‌ക്കരണ മുന്നേറ്റത്തിലേക്ക് സംസ്ഥാനത്തെ നയിക്കുന്ന സാങ്കേതിക, ഭരണ നേട്ടങ്ങളും ചർച്ച ചെയ്യപ്പെടും.
#bhoomiconclave #entebhoomi #digitalsurvey #smartlandgovernance #keralainnovation #surveylandrecords  #keralano1 #kerala
#collectorknr #wearekannur
                        
                    
                    
                    
                        
                        
                                    
                                        
                                            🏫
                                        
                                    
                                        
                                            🌧
                                        
                                    
                                        
                                            👍
                                        
                                    
                                        
                                            👎
                                        
                                    
                                        
                                            😡
                                        
                                    
                                        
                                            🤬
                                        
                                    
                                        
                                            ❤️
                                        
                                    
                                        
                                            🇻🇮
                                        
                                    
                                        
                                            🌧️
                                        
                                    
                                        
                                            💀
                                        
                                    
                                    
                                        80