District Collector Kannur
District Collector Kannur
June 20, 2025 at 02:32 PM
ഡിജിറ്റല്‍ സര്‍വെ പദ്ധതിയുടെ ഭാഗമായി മൂന്നുഘട്ടങ്ങളിലായി 488 വില്ലേജുകളിൽ ഫീല്‍ഡ് സര്‍വെ ആരംഭിച്ചതില്‍ 312 വില്ലേജുകളില്‍ സർവെ പൂര്‍ത്തിയായി കഴിഞ്ഞു. 53 ലക്ഷത്തിലധികം ലാൻഡ് പാർസലുകളും 7.28 ലക്ഷം ഹെക്ടര്‍ ഭൂമിയും ഇത്തരത്തില്‍ ഡിജിറ്റലായി അളന്നു തിരിച്ച് റെക്കോർഡുകൾ തയ്യാറാക്കി കഴിഞ്ഞു. ഇന്ത്യയിലെ തന്നെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ ലാൻഡ് ഇൻഫർമേഷൻ മാനേജ്‌മെൻ്റ് സിസ്റ്റം 'എൻ്റെ ഭൂമി' പോർട്ടൽ ഇതിനായി ആരംഭിച്ചു. ഈ മേഖലയിൽ കൂടുതൽ ആർജ്ജവത്തോടെ മുന്നോട്ടു പോവുകയാണ്. അതിന് ഊർജ്ജം പകരാൻ 'ഭൂമി' എന്ന പേരിൽ ഒരു ദേശീയ കോൺക്ലേവ് ഈ മാസം 25 മുതൽ 28 വരെ തിരുവനന്തപുരത്ത് വച്ച് നടത്തുകയാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള റവന്യൂ വകുപ്പ് മന്ത്രിമാരും, റവന്യൂ സെക്രട്ടറിമാരും, റവന്യൂ-സെറ്റിൽമെൻ്റ് കമ്മീഷണർമാരും സർവെ ഡയറക്ടർമാരും മറ്റ് മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥരും ഈ രംഗത്തെ വിദഗ്ദ്ധരും കേരള സർക്കാരിന്‍റെ റവന്യൂ വകുപ്പും സർവെ, ഭൂരേഖാ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന കോൺക്ലേവിൽ പങ്കെടുക്കും. കോൺക്ലേവിൻ്റെ ഭാഗമായി ഡിജിറ്റൽ സർവേ എക്സ്പോയും ഫീൽഡ് വിസിറ്റും സംഘടിപ്പിക്കുന്നുണ്ട്.രണ്ടാം ഭൂപരിഷ്കരണ മുന്നേറ്റത്തിലേക്കുള്ള കേരളത്തിൻ്റെ മുന്നേറ്റത്തിനു പുതിയ ഊർജ്ജവും ദിശാബോധവും പകരാൻ കോൺക്ലേവ് സഹായകരമാകും. സുതാര്യവും ജനകീയവുമായ ഭൂരേഖാ പരിപാലനവും സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ ഭൂവിതരണവും ഉറപ്പു വരുത്താൻ പ്രതിജ്ഞാബദ്ധമായാണ് സർക്കാർ പ്രവർത്തിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് : https://shorturl.at/AECjt #bhoomiconclave #entebhoomi #digitalsurvey #smartlandgovernance #keralainnovation #surveylandrecords #keralano1 #kerala #collectorknr #wearekannur
🏫 👍 🌧 ❤️ 👏 🐛 😂 😐 😡 77

Comments