
District Collector Kannur
June 21, 2025 at 12:03 PM
തലശ്ശേരി സബ് കലക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാം- 2025
ബിരുദധാരികളായ യുവതീ-യുവാക്കൾക്ക് തലശ്ശേരി സബ് കലക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാമിൽ പങ്കെടുക്കാൻ അവസരം. മികച്ച കരിയർ വളർച്ചയ്ക്കും വ്യക്തിഗ വികാസത്തിനും മുതൽകൂട്ടാകുന്ന രീതിയിലാണ് ഇന്റേൺഷിപ്പ് പ്രോഗ്രാം ക്രമീകരിച്ചരിക്കുന്നത്.
സബ് ഡിവിഷനിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളുടെ ഭാഗമായി പ്രവർത്തിക്കാനും അതുവഴി സർക്കാർ സംവിധാനത്തെക്കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാട് നേടുന്നതിനും ഇൻ്റേൺഷിപ്പ് വഴി ഒരുക്കും. ഇന്റേൺഷിപ്പിന്റെ ഭാഗമാകാൻ താത്പര്യമുള്ളവർ
2025 ജൂലൈ 10-ാം തീയതിക്കകം (mail) [email protected] എന്ന ഇമെയിൽ മുഖാന്തിരം അപേക്ഷ സമർപ്പിക്കണം. മൂന്ന് മാസമാണ് ഇന്റേൺഷിപ്പിന്റെ കാലാവധി. സ്റ്റൈപ്പ്ന്റ് ഉണ്ടായിരുക്കുന്നതല്ല.
മേൽ വിഷയത്തിൽ എന്തെങ്കിലും വ്യക്തത ആവശ്യമുണ്ടെങ്കിൽ മാത്രം (0490 2343500 ) നമ്പറിൽ ബന്ധപ്പെടാം
#subcollectortly #subcollectoripthalassery #empoweringyouth #collectorknr #wearekannur

🏫
🌧
👍
🌨
🌧️
⛈
❤️
🌨️
👏
81