Sheikh Abubakr Ahmad
                                
                            
                            
                    
                                
                                
                                June 10, 2025 at 01:35 PM
                               
                            
                        
                            മർകസിന്റെയും സുന്നി സംഘടനകളുടെയും അടുത്ത സഹകാരിയായ  സിൽവാൻ സൈദാലിക്കുട്ടി ഹാജിയുടെ മകൻ എന്ന നിലയിലാണ് ശുഐബിനെ പരിചയപ്പെടുന്നത്. പിന്നീട് അദ്ദേഹം മർകസ് ബോഡിങ്ങിലെ വിദ്യാർഥിയും മർകസ് എക്സലൻസി ക്ലബ് അംഗവുമായപ്പോൾ ആ പരിചയം ശക്തിപ്പെട്ടു. നമ്മുടെ പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണ നൽകുന്നതോടൊപ്പം ഇടക്കിടെയുള്ള സന്ദർശനങ്ങളും കൂടിക്കാഴ്ചകളും കുറെയേറെ അടുപ്പം രൂപപ്പെടുത്തിയിരുന്നു. വളാഞ്ചേരി, എടപ്പാൾ ഭാഗങ്ങളിലൂടെ യാത്ര ചെയ്യുന്ന ഒട്ടുമിക്ക സന്ദർഭങ്ങളിലും  വീട്ടിലേക്ക് ക്ഷണിക്കുകയും സാധിക്കുംവിധം ഞാനത് സ്വീകരിക്കുകയും ചെയ്യും. ദീനി പ്രവർത്തനങ്ങളോടും പണ്ഡിതരോടുമുള്ള താത്പര്യവും സ്‌നേഹവും നിറഞ്ഞുനിൽക്കുന്ന സംസാരങ്ങളാവും മിക്ക കൂടിക്കാഴ്ചകളുടെയും ഉള്ളടക്കം. 
ഇത്തവണ ഹജ്ജിന് പുറപ്പെടുന്ന ദിവസം എന്നെ വിളിച്ച് യാത്രപറയുകയും പ്രാർഥിപ്പിക്കുകയും ചെയ്തിരുന്നു. ഹജ്ജ്  വേളയിൽ അദ്ദേഹം അല്ലാഹുവിന്റെ സവിധത്തിലേക്ക് യാത്രയായിരിക്കുന്നു എന്ന വാർത്ത തികച്ചും ദുഃഖിപ്പിക്കുന്നതായി. വിശുദ്ധ ഭൂമിയിൽ നല്ല ദിവസത്തിൽ എല്ലാവരും ആഗ്രഹിച്ചുപോകുന്ന ഒരു സന്ദർഭത്തിലാണ് മരണമെന്നത് ഉലമാക്കളോടും സജ്ജനങ്ങളോടും അദ്ദേഹത്തിനുണ്ടായിരുന്ന സ്നേഹത്തിന്റെയും  ആദരവിന്റെയും പ്രതിഫലനമായാണ് ഞാൻ മനസ്സിലാക്കുന്നത്.  
ദീനി സംരംഭങ്ങളെയും പാവങ്ങളെയും അകമഴിഞ്ഞു സഹായിക്കുന്ന ശുഐബിന്റെ ഖബറിടം അല്ലാഹു സ്വർഗമാക്കി കൊടുക്കട്ടെ. കേരളത്തിലുടനീളം വ്യാപാരമുള്ള കുടുംബത്തിന്റെ കരുത്തായിരുന്ന അദ്ദേഹത്തിന്റെ വിയോഗം പിതാവ് സൈദാലിക്കുട്ടി ഹാജിയെയും സഹോദരങ്ങളെയും തളർത്താതിരിക്കട്ടെ. കുടുംബത്തിനും കൂട്ടുകാർക്കും സ്നേഹ ജനങ്ങൾക്കും അല്ലാഹു ക്ഷമ പ്രധാനം ചെയ്യട്ടെ.
                        
                    
                    
                    
                    
                    
                                    
                                        
                                            🤲
                                        
                                    
                                        
                                            😢
                                        
                                    
                                        
                                            ❤️
                                        
                                    
                                        
                                            👍
                                        
                                    
                                        
                                            ❤
                                        
                                    
                                        
                                            💔
                                        
                                    
                                        
                                            😔
                                        
                                    
                                        
                                            🥹
                                        
                                    
                                    
                                        94