
സ്നേഹസദസ്സ്
June 19, 2025 at 07:47 AM
*ഇസ്രായേൽ നഗരങ്ങളിൽ വീണ്ടും ഇറാന്റെ കനത്ത ആക്രമണം; ആശുപത്രിയിലും മിസൈൽ പതിച്ചെന്ന് ഇസ്രായേൽ*
തെൽ അവീവ്: ഇസ്രായേൽ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണം. കനത്ത നാശം ആക്രമണങ്ങളിൽ ഉണ്ടായെന്നാണ് റിപ്പോർട്ട്. തെൽ അവീവ്, രാമത് ഗാൻ, ഹൂളൻ തുടങ്ങിയ സ്ഥലങ്ങളിലാണ് കനത്ത നാശമുണ്ടായത്.
ബീർബെഷയിൽ സുറോക്ക ആശുപത്രിയിൽ ഇറാൻ മിസൈൽ പതിച്ചുവെന്ന് ഇസ്രായേൽ മാധ്യമമായ ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. ആശുപത്രിയിൽ നിന്നും ഉടൻ രോഗികളെ മാറ്റുമെന്നും ഇസ്രായേൽ അറിയിച്ചു. ആക്രമണങ്ങളിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 20 പേർക്ക് നിസാരപരിക്കേറ്റുവെന്നും ഇസ്രായേൽ അറിയിച്ചു.