
സ്നേഹസദസ്സ്
June 19, 2025 at 07:48 AM
*ഇസ്രായേലിന്‍റെ മിസൈൽ ശേഖരം തീരുന്നുവെന്ന് റിപ്പോർട്ടുകൾ; ഇറാന്‍റെ ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കുന്നതിൽ തിരിച്ചടി*
യു.എസ് ഇടപെട്ടില്ലെങ്കിൽ പ്രതിസന്ധിയെന്ന്
ന്യൂയോർക്ക്: ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാനുള്ള 'ആരോ' വിഭാഗത്തിൽപെട്ട മിസൈലുകൾ ഇസ്രായേലിന്‍റെ ശേഖരത്തിൽ തീർന്നുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ. യു.എസ് അധികൃതരെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മിസൈലുകളുടെ കുറവ് ഇറാനിൽ നിന്നുള്ള ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കുന്നതിൽ ഇസ്രായേലിന് തിരിച്ചടിയാകും.
ആരോ മിസൈലുകൾ ഇസ്രായേലിന്‍റെ പക്കൽ കുറവാണെന്ന കാര്യം യു.എസിന് അറിയാമെന്ന് പേരുവെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണലിന്‍റെ റിപ്പോർട്ടിൽ പറയുന്നു. ആവശ്യമായ രീതിയിൽ ഇസ്രായേലിന്‍റെ വ്യോമപ്രതിരോധം ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് യു.എസ്.