സ്നേഹസദസ്സ്
സ്നേഹസദസ്സ്
June 19, 2025 at 07:48 AM
*ഇന്തോനേഷ്യയിൽ വൻ അഗ്നിപർവ്വത സ്ഫോടനം​: കിലോമീറ്ററുകൾ ഉയരത്തിൽ തീ തുപ്പി; ഡസൻ കണക്കിന് വിമാനങ്ങൾ റദ്ദാക്കി* ബാലി: ഇന്തോനേഷ്യയിലെ സജീവ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് ആറ് മൈലിലധികം ഉയരത്തിൽ ആകാശത്തേക്ക് ഒരു വലിയ ചാര മേഘത്തെ തുപ്പി. ചൊവ്വാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5.35നാണ് മൗണ്ട് ലെവോട്ടോബി ലക്കി ലക്കി പർവതം പൊട്ടിത്തെറിച്ചത്. തെക്കൻ-മധ്യ ഇന്തോനേഷ്യയിലെ വിനോദസഞ്ചാര ദ്വീപായ ഫ്ലോറസിന് മുകളിൽ 6.8 മൈൽ (11 കിലോമീറ്റർ) ചൂടുള്ള ചാരക്കൂമ്പാരം അഴിച്ചുവിട്ടതായി രാജ്യത്തെ ജിയോളജി ഏജൻസി പറഞ്ഞു.

Comments