
സ്നേഹസദസ്സ്
June 19, 2025 at 07:48 AM
*അന്താരാഷ്ട്ര വിമാന സർവീസിൽ ജൂലൈ പകുതിവരെ വലിയ വിമാനങ്ങളുടെ എണ്ണം 15 ശതമാനമായി വെട്ടിക്കുറക്കാൻ എയർ ഇന്ത്യ*
ന്യൂഡൽഹി: അടുത്ത ഏതാനും ആഴ്ചത്തേക്ക് അന്താരാഷ്ട്ര വിമാന സർവീസുകളിൽ നിന്ന് വൈഡ് ബോഡി വിമാനങ്ങളുടെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ച് എയർ ഇന്ത്യ. തീരുമാനം ജൂൺ 20 നു മുമ്പായി നടപ്പിലാക്കുമെന്നും ജൂലൈ പകുതി വരെയെങ്കിലും തുടരുമെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു.
പ്രവർത്തനങ്ങളിൽ സ്ഥിരത കൈവരിക്കുന്നതിനും, യാത്രക്കാരുടെ തടസ്സങ്ങൾ പരമാവധി ഒഴിവാക്കാനും കാര്യക്ഷമതയും ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. അഹമദാബാദ് വിമാനപകടത്തിൽ ദുഖാചരണം തുടരുന്നതിനിടെയാണ് എയർ ഇന്ത്യ തീരുമാനം അറിയിച്ചത്.