
സ്നേഹസദസ്സ്
June 19, 2025 at 03:05 PM
*വാഷിങ്ടണിനടുത്ത് ‘അന്ത്യദിന വിമാനം’ സജ്ജമാക്കി യു.എസ്; ഒരാഴ്ച വരെ നിലംതൊടാതെ നിൽക്കും, ആണവ -സൈബർ ആക്രമണങ്ങൾ ചെറുക്കും*
വാഷിങ്ടൺ: ഇറാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിടുമെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സൂചനകൾക്കിടെ, അമേരിക്കയുടെ ‘അന്ത്യദിന വിമാനം’ (Doomsday Plane) എന്നറിയപ്പെടുന്ന അത്യാധുനിക ആണാവക്രമണ വേധ വിമാനം ചൊവ്വാഴ്ച മേരിലാന്റിലെ സൈനിക കേന്ദ്രമായ ആൻഡ്രൂ ബെയ്സിൽ ഇറങ്ങി. വിമാന സഞ്ചാരം നിരീക്ഷിച്ച് റിപ്പോർട്ട് ചെയ്യുന്ന ൈഫ്ലറ്റ് ട്രാക്കിങ് സംവിധാനങ്ങളിലുള്ള വിവരം വെച്ചാണ് റിപ്പോർട്ട്.