
Catholic News🕊️🕊️🕊️🇻🇦
June 21, 2025 at 04:48 AM
*"നാം പറയുന്നതും പ്രവർത്തിക്കുന്നതും ഒന്നാകുമ്പോൾ വചനത്തിൻ്റെ ഒരു പൂർത്തീകരണമായി നമുക്കു മാറാനാകും"*
യേശുവിൻ്റെ ആത്മാവിനെ നമ്മുടെ ശുശ്രൂഷയിൽ നിശ്ശബ്ദ നായകനായി അവിടുന്ന് തുടരുന്നു. നമ്മുടെ ജീവിതങ്ങളിൽ നമ്മുടെ വാക്കുകൾ ഒരു യാഥാർഥ്യമായി മാറുമ്പോൾ ജനങ്ങൾ അവിടുത്തെ നിശ്വാസമറിയുന്നു. നാം പറയുന്നതും പ്രവർത്തിക്കുന്നതും ഒന്നാകുമ്പോൾ അവർ അവിടുത്തെ തിരിച്ചറിയുന്നു. വചനത്തിൻ്റെ ഒരു പൂർത്തീകരണമായി നമുക്കു മാറാനാകും. ഒരിക്കലും നിരാശരാകരുത്, ഇതെല്ലാം ദൈവത്തിൻ്റെ പ്രവർത്തനമാണ്. അതിനാൽ വിശ്വസിക്കു! ദൈവത്തിന് എൻ്റെ കാര്യത്തിൽ തെറ്റുപറ്റിയില്ല. ദൈവത്തിന് ഒരിക്കലും തെറ്റുപറ്റുന്നില്ല. പൗരോഹിത്യം സ്വീകരിച്ചപ്പോൾ നമ്മൾ പറഞ്ഞ വാക്കുകൾ ഓർക്കുക: "നിന്നിൽ സത്പ്രവർത്തികൾ ആരംഭിച്ചിരിക്കുന്ന ദൈവം അത് സഫലതയിലേക്കു കൊണ്ടുവരട്ടെ.” അവിടുന്ന് അത് ചെയ്യുന്നു.
*L'OSSERVATORE ROMANO*
പ്രതിമാസ മലയാളം പതിപ്പ്,
vol. 1 issue No. 05
Page no. P.36-37.

👍
🙏
2