മദ്ഹാണെന്റെ ലോകം....🤍
June 21, 2025 at 05:49 AM
മഹാനായ അത്വിയ്യ (റ) പറയുന്നു: ഞാൻ ഒരിക്കൽ ഇബിനു ഉമർ (റ) നോടൊപ്പം ഇരിക്കുകയായിരുന്നു, അപ്പോഴതാ ഒരു വ്യക്തി ഇബിനു ഉമർ തങ്ങളുടെ അരികിൽ വന്നു പറഞ്ഞു: ഞാൻ മുത്ത് നബിﷺയെ കണ്ടിട്ടില്ല, ഒന്ന് കണ്ടിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു, ഏതൊരു മുഅ്മിനിന്റെ മനസ്സകത്തളത്തിലുള്ള ആഗ്രഹം അതുതന്നെയല്ലേ... ഇതുകേട്ട ഇബിനു ഉമർ തങ്ങൾ ചോദിച്ചു; നിങ്ങൾ മുത്ത് നബിﷺയെ കണ്ടിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു? കേൾക്കേണ്ട താമസം ആ വ്യക്തി പറയുകയാണ് അല്ലാഹുവാണ് സത്യം മുത്ത് നബിﷺയെ എൻറെ മുമ്പിൽ കണ്ടാൽ അവിടുത്തെ ഇരുകണ്ണുകൾക്കിടയിൽ ചുംബനം നൽകുകയും അവിടുന്ന് പറയുന്നത് മുഴുവനും അനുസരിച്ച് ജീവിക്കാനാണ് എനിക്കാഗ്രഹം.. അപ്പോൾ ഇബിനു ഉമർ തങ്ങൾ അദ്ദേഹത്തോട് പറഞ്ഞു; ഞാൻ നിങ്ങൾക്ക് ഒരു സന്തോഷം പറഞ്ഞു തരട്ടെയോ.... എന്നിട്ട് അവിടുന്ന് പറഞ്ഞുകൊടുത്തു മുത്ത് നബിﷺ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്; _مَا اخْتَلَطَ حُبِّي بِقَلْبِ عَبْدٍ فَأَحَبَّنِي إِلَّا حَرَّمَ اللهُ جَسَدَهُ عَلَى النَّارِ._ എന്നെ സ്നേഹിക്കുന്ന ഒരു വ്യക്തിയുടെ ഖൽബിൽ എൻറെ സ്നേഹം അലിഞ്ഞു ചേർന്നാൽ അല്ലാഹു അവന്റെ ശരീരത്തെ നരകത്തെ തൊട്ട് നിഷിദ്ധമാക്കിയിരിക്കുന്നു എന്ന്... (📚كتاب حلية الأولياء وطبقات الأصفياء) ----------------------------- മുത്ത് നബിﷺയെ യഥാർത്ഥത്തിൽ ഹുബ്ബ് വെക്കാൻ നമുക്ക് അല്ലാഹു തൗഫീഖ് നൽകട്ടെ.. ➖➖➖➖➖➖➖ ✍🏼 _മുഹമ്മദ് നജീബ് നിസാമി_
🤲 🥹 ❤️ 9

Comments