Quran Status
Quran Status
June 19, 2025 at 01:16 AM
*(മൂസ നബിയിൽ വിശ്വസിച്ച)ആ സത്യവിശ്വാസി പറഞ്ഞു: ''എന്റെ ജനമേ, ആ കക്ഷികള്‍ക്കുണ്ടായ ദുര്‍ദിനം പോലൊന്ന് നിങ്ങള്‍ക്കുമുണ്ടാകുമോയെന്ന് ഞാന്‍ ഭയപ്പെടുന്നു.* *''നൂഹിന്റെ ജനതക്കും ആദിനും സമൂദിനും അവര്‍ക്കു ശേഷമുള്ളവര്‍ക്കും ഉണ്ടായതുപോലുള്ള അനുഭവം. അല്ലാഹു തന്റെ ദാസന്മാരോട് അതിക്രമം കാണിക്കാനുദ്ദേശിക്കുന്നില്ല.* *''എന്റെ ജനമേ, അന്യോന്യം വിളിച്ച് അലമുറയിടേണ്ടി വരുന്ന ഒരു ദിനം നിങ്ങള്‍ക്കുണ്ടാകുമോയെന്ന് ഞാന്‍ ഭയപ്പെടുന്നു* . *''നിങ്ങള്‍ രക്ഷക്കായി പിന്തിരിഞ്ഞോടുന്ന ദിനം. അന്ന് അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് നിങ്ങളെ രക്ഷിക്കാന്‍ ആരുമുണ്ടാവില്ല. അല്ലാഹു വഴികേടിലാക്കുന്നവരെ നേര്‍വഴിയിലാക്കുന്ന ആരുമില്ല.* And the man who believed cautioned, “O my people! I truly fear for you the doom of ˹earlier˺ enemy forces—like the fate of the people of Noah, ’Ȃd, Thamûd, and those after them. For Allah would never will to wrong ˹His˺ servants.O my people! I truly fear for you the Day all will be crying out ˹to each other˺—the Day you will ˹try in vain to˺ turn your backs and run away, with no one to protect you from Allah. And whoever Allah leaves to stray will be left with no guide. Quran 40:30-33 _________________________ *ദിവസവും ഖുർആൻ സ്റ്റാറ്റസ് വീഡിയോ ലഭിക്കാൻ...* *Join WhatsApp group* :👇 https://chat.whatsapp.com/HrgYAZ6Gskk1lbyUY7DMs2 *Join WhatsApp channel* 👇 https://whatsapp.com/channel/0029VakWOqi1t90kooGu4T3I നിങ്ങളുടെ സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കൂ 💕
👍 1

Comments