ഈശോ സംസാരിക്കുന്നു
6.7K subscribers
About ഈശോ സംസാരിക്കുന്നു
*ഈശോ സംസാരിക്കുന്നു* "ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു." എന്നോട് ഈശോ സംസാരിക്കുന്നത് ഞാൻ കേൾക്കുന്നില്ലേ?? Instagram : https://www.instagram.com/eesho_samsarikkunnu?igsh=OHJ1aHA2ZHl4NGVp
Similar Channels
Swipe to see more
Posts
വിശുദ്ധരെ ഓർമിക്കാം ജൂൺ 09 വിശുദ്ധ എഫ്രേം (306-378) മെസൊപ്പൊട്ടമിയായിലെ നിസിബിസ്സിൽ ജനിച്ച എഫ്രേം പരിശുദ്ധാത്മാവിന്റെ വീണ എന്നാണ് അറിയപ്പെടുന്നത്. കവിയും വാഗ്മിയുമായിരുന്ന അദ്ദേഹം എളിമമൂലം പൗരോഹിത്യം സ്വീകരിക്കാതെ ഡീക്കനായി കഴിഞ്ഞു. വെറും നിലത്ത് കിടന്നാണ് അദ്ദേഹം ഉറങ്ങിയിരുന്നത്. സഭാപിതാവാണ് എഫ്രേം പുണ്യാളൻ . (ഈശോ സംസാരിക്കുന്നു)

വിശുദ്ധരെ ഓർമിക്കാം ജൂൺ 10 വിശുദ്ധ ബാർദോ (982-1052) സന്യാസികൾക്ക് ഉത്തമ മാതൃകയായിരുന്ന ബാർദോ ബനഡിക്ടൻ ആശ്രമത്തിൽ പഠിച്ചു, സഭാവസ്ത്രം സ്വീകരിച്ചു. പല ആശ്രമങ്ങളിൽ ആബട്ടായി. പിന്നീട് മെയിൻസ് ആർച്ച് ബിഷപ്പായി നിയമിക്കപ്പെട്ടു. അനവധിയായ കാരുണ്യ പ്രവർത്തികൾ ആർച്ചുബിഷപ്പിന്റെ സവിശേഷതയായിരുന്നു. (ഈശോ സംസാരിക്കുന്നു)

വിശുദ്ധരെ ഓർമിക്കാം ജൂൺ 08 വിശുദ്ധ മറിയം ത്രേസ്യ (1876-1926) ചെറുപ്പത്തിൽ തന്നെ പുണ്യവതി എന്ന പേരു സമ്പാദിച്ച മറിയം ത്രേസ്യ കേരളത്തിലെ പുത്തൻചിറ ഗ്രാമത്തിൽ ജനിച്ചു. സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രയത്നിച്ച ഈ സന്യാസിനി തിരുകുടുംബ സന്യാസസഭയുടെ സ്ഥാപകയാണ്. മലയാളിയായ നാലാമത്തെ വിശുദ്ധയാണ്, 2019 ഒക്ടോബർ 13 ന് വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ട മറിയം ത്രേസ്യ. (ഈശോ സംസാരിക്കുന്നു)
