
K C Venugopal
48.1K subscribers
Verified ChannelAbout K C Venugopal
Member of Parliament, Lok Sabha | General Secretary (Organisation), Indian National Congress
Similar Channels
Swipe to see more
Posts

ക്ഷേമ പെൻഷനുകൾ കുടിശ്ശികയായത് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വിതരണം ചെയ്യുന്ന രീതിയെ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് സമയത്ത് വിമർശിച്ചിരുന്നു. ക്ഷേമ പെൻഷനുകൾ സാധാരണക്കാരുടെ അവകാശമാണ്. അത് എല്ലാ മാസവും കുടിശ്ശികയൊന്നുമില്ലാതെ ലഭിക്കാനുള്ള അർഹത അവർക്കുണ്ട്. 2500 രൂപ പെൻഷൻ മുടക്കമില്ലാതെ നൽകുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്നവരാണ് എൽഡിഎഫ് സർക്കാർ….. Watch more : https://www.facebook.com/share/v/16mL8HE63V/?mibextid=wwXIfr

കേരളത്തിന്റെ 'സ്പാർട്ടക്കസ്'. ഒരു തരി പോലും അതിശയോക്തിയില്ലാത്ത വിശേഷണം. വഴിനടക്കാൻ അനുവദിക്കാത്തിടത്ത് വില്ലുവണ്ടി ഓടിച്ചുകയറ്റിയ, വിലക്കപ്പെട്ട വഴികളിൽ സംഘം ചേർന്നുനടന്ന, പള്ളിക്കൂട വിലക്കുള്ളിടത്ത് കുട്ടികളുമായി എത്തിയ കേരളത്തിന്റെ 'സ്പാർട്ടക്കസ്'. അടിച്ചമർത്തപ്പെട്ടവരുടെ ആവശ്യം കേവലം ക്ഷേത്രപ്രവേശനമായിരുന്നില്ല എന്ന് ബോധ്യമുണ്ടായിരുന്ന മനുഷ്യൻ.…. Read more : https://www.facebook.com/share/p/1AnSjHRd3A/?mibextid=wwXIfr

നിലമ്പൂർ നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം മൂത്തേടത്ത് സംഘടിപ്പിച്ച യോഗത്തിലും റാലിയിലും പങ്കെടുക്കുന്നു... Watch more : https://www.facebook.com/share/v/197eneaRqQ/?mibextid=wwXIfr

India has always stood for peace, justice, and human dignity. But today, India stands alone as the only country in South Asia, BRICS, and SCO to abstain on a UNGA resolution demanding a ceasefire in Gaza.… Read more : https://www.facebook.com/share/p/1M6STHNKU2/?mibextid=wwXIfr

യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നയിക്കുന്ന പ്രചരണ പരിപാടി നിലമ്പൂർ, കുറ്റിക്കാട് വച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.... Watch more : https://www.facebook.com/share/v/18z5NFvkjE/

യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം അമരമ്പലം പഞ്ചായത്തിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലി പൂക്കോട്ടുംപാടത്ത് വച്ച് ഉദ്ഘാടനം ചെയ്തു... Watch more : https://www.facebook.com/share/v/1G1i2fHpJQ/

The Air India Ahmedabad plane crash is a devastating tragedy that has shocked the nation. No words are enough to describe the pain. Our sincere condolences to the families of the hundreds of victims of this accident. All PCCs and affiliated organisations are instructed to cancel all organisation-related events tomorrow as a mark of respect to the victims of this tragedy. https://www.facebook.com/share/p/1AktzphRw2/?mibextid=wwXIfr

ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രിക്ക്, ആർഎസ്എസുമായി ഒരു സഹകരണവും ഉണ്ടായിട്ടില്ലെന്ന് അങ്ങ് വാർത്താസമ്മേളനത്തിൽ പറഞ്ഞതുകേട്ടു. കൂടുതൽ ചോദ്യങ്ങളും ചരിത്ര വസ്തുതകൾ ചൂണ്ടിക്കാട്ടലും ഉണ്ടാകാത്തതിനാൽ ഒരിക്കൽക്കൂടി മാധ്യമങ്ങളെ അങ്ങ് കബളിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ, ചരിത്രം കണ്ടില്ലെന്ന് വെയ്ക്കാനോ, അത് തമസ്കരിക്കാനോ അത് ബോധ്യമുള്ളവർക്കാവില്ലല്ലോ. സിപിഎമ്മിന്റെ ആദ്യ ജനറൽ സെക്രട്ടറി പി.സുന്ദരയ്യയെ അങ്ങേയ്ക്ക് ഓർമയുണ്ടാവും എന്ന് തന്നെ വിശ്വസിക്കുന്നു. ആ ജനറൽ സെക്രട്ടറി സ്ഥാനവും പി.ബി. അംഗത്വവും രാജിവെച്ചുകൊണ്ട് സുന്ദരയ്യ 102 പേജ് വരുന്ന രാജിക്കത്ത്, 1975 സെപ്റ്റംബർ 28ന് പാർട്ടിക്ക് നൽകിയിട്ടുണ്ട്. അതിൽ അദ്ദേഹം പാർട്ടി സ്ഥാനമാനങ്ങൾ രാജിവെയ്ക്കുന്നതിന് 10 കാരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ ആദ്യത്തേത് അങ്ങ് മറന്നെങ്കിൽ, ഒരിക്കൽക്കൂടി ഓർമ്മപ്പെടുത്തുന്നു…. Read more : https://www.facebook.com/share/p/16cwi4EFzg/?mibextid=wwXIfr

രാഷ്ട്രീയ കേരളത്തിന്റെ ദിശ തന്നെ ഒരിക്കൽ മാറ്റിക്കുറിച്ചത് മാരാരിക്കുളത്തുണ്ടായൊരു തെരഞ്ഞെടുപ്പ് വിധിയായിരുന്നു. മുഖ്യമന്ത്രി സ്ഥാനവും തെരഞ്ഞെടുപ്പ് വിജയവും ഉറപ്പിച്ചൊരു മത്സരത്തിനിറങ്ങിയ വി.എസ്.അച്യുതാനന്ദൻ എന്ന സിപിഎം നേതാവിന് അടവും ചുവടും പതറിയ തെരഞ്ഞെടുപ്പ്. നേരത്തെ 1987ലും 1991ലും അരൂരിൽ സാക്ഷാൽ ഗൗരിയമ്മയോട് തുടർച്ചയായി പരാജയപ്പെട്ട പി.ജെ. ഫ്രാൻസിസ് എന്ന കോൺഗ്രസ് നേതാവ് മത്സരത്തിനെത്തിയ 1996ലെ തെരഞ്ഞെടുപ്പ്…. Read more : https://www.facebook.com/share/1DrdiuXG3L/?mibextid=wwXIfr

കനൽവഴികളിൽ നമുക്ക് മുന്നേ നടന്നുനീങ്ങിയ അതികായന്റെ ഓർമ്മകൾ പേറുന്ന വീട്ടിൽ. ഏറ്റവും പ്രിയപ്പെട്ട തെന്നല സാറിന്റെ ഉറ്റവർക്കൊപ്പം, അദ്ദേഹമില്ലാതെ. മരിക്കാത്ത, മറയാത്ത ഓർമ്മകൾക്ക് മുന്നിൽ പ്രണാമം. https://www.facebook.com/share/p/1HvvoWwdLf/